
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 7 ന് കണ്ണൂരിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 എന്നീ സമ്മാനതുകകളും നാല് മുതൽ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33),
നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക (ഫോൺ 0471-2308630)

