ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 8 ന് കോഴിക്കോട്, ഐ.എച്ച്.ആര്‍.ഡി കോളേജിൽ വെച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33),

നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 6. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക (ഫോൺ, 8086987262, 0471-2308630)