ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിന് തുടക്കമായി. കോഴിക്കോട് IHRD കോളേജിൽ വെച്ച് നടക്കുന്ന പ്രസംഗ മത്സരം യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സുമിത എ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കമ്മീഷൻ അംഗം പി. സി ഷൈജു സ്വാഗതവും യുവജന ക്ഷേമ ബോർഡ് മെമ്പർ ആർ. എസ്. അരുൺബാബു, കോളേജ് യൂണിയൻ ചെയർമാൻ ഫിദൽ മനോഹർ എന്നിവർ ആശംസയും യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി.അതുൽ നന്ദിയും പറഞ്ഞു.