കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ട്രാന്‍സ്‌ജെന്റര്‍ അദാലത്ത് സംഘടിപ്പിച്ചു. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ പരാതികള്‍ സ്വീകരിച്ചുകൊണ്ട് 14/01/2020 ന് തിരുവനന്തപുരം തൈകാട് ഗവ. ഹസ്റ്റ് ഹൌസില്‍ നടന്ന അദാലത്ത് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ അദാലത്താണ്. കുടുംബത്തിലും പൊതുസമൂഹത്തിലും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ കടന്നുപോകുന്ന അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്.
56 പരാതികള്‍ ലഭിച്ചു. എല്ലാ ജില്ലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ഹോം ആരംഭിക്കണമെന്നും കെയര്‍ഹോമില്‍ മൂന്ന് മാസം എന്ന കാലാവധി നീണ്ടി നല്‍ക്കമെന്നും, ഇലക്ഷന്‍ ഐഡി കാര്‍ഡില്‍ മൂന്നാം ലിംഗം എന്ന പദം ഒഴിവാക്കി ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപെടുത്തമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ബന്ധപെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹാരം കാണുമെന്ന് യുവജനകമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.വ്യക്തിപരമായി നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നല്‍കിയ പരാതികള്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കാനും തുടര്‍ വിചാരണകള്‍ക്കായും മാറ്റി വച്ചു.
അദാലത്തില്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കമ്മീഷന്‍ അംഗം വി.വിനില്‍ സെക്രട്ടറി ടി.കെ ജയശ്രീ അസിസ്റ്റന്റ് മനോജ് സി.ഡി എന്നിവര്‍ നേതൃത്വം നല്‍കി.എല്ലാ ജില്ലകളില്‍ നിന്നും ട്രാന്‍സ്ജന്റര്‍ പ്രതിനിധികള്‍ അദാലത്തില്‍ പങ്കെടുത്തു.
[post_gallery]