ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ കോഴിക്കോട്, മീഞ്ചന്ത, ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിച്ച ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനിയും തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജ് വിദ്യാർത്ഥിനിയുമായ ജി. ബി. ശിവരഞ്ജിനി ഒന്നാംസ്ഥാനവും, കൊല്ലം, പള്ളിമുക്ക് സ്വദേശിയും വിറാസ് മർകസ് നോളജ് സിറ്റി വിദ്യാർത്ഥിയുമായ മുഹമ്മദ് അൽത്താഫ് രണ്ടാം സ്ഥാനവും കണ്ണൂർ, വലിയന്നൂർ സ്വദേശിനിയും തേഞ്ഞിപ്പലം, കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥിയുമായ അനുശ്രീ കെ. വി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് 2025 ജനുവരി 15 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.