കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി ഉത്രയുടെ അമ്മയേയും അച്ഛനേയും സഹോദരനെയും മകനെയും യുവജനകമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു.
യുവജനകമ്മീഷന്റെ പൂർണ്ണപിന്തുണ ഉത്തരയുടെ കുടുംബാഗംങ്ങളെ അറിയിച്ചു.
ഉത്രയുടെ കൊലപാതകം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ തന്നെ കുടുംബാഗംങ്ങളെ ഫോണിൽ ബന്ധപെട്ട് എല്ലാ പിന്തുണയും അറിയിച്ചിരുന്നതായും
ഉത്തരയുടെ മരണത്തെ തുടർന്ന് യുവജനകമ്മീഷൻ വിവാഹബന്ധങ്ങളിലെ സാമ്പത്തിക ചൂഷണത്തിനെതിരെ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനായി സംസ്ഥാനത്താകെ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും യുവജനകമ്മീഷൻ അധ്യക്ഷ ചിന്താജെറോം അറിയിച്ചു. വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം,
സ്ത്രീധനം, വിവാഹ ധൂർത്ത് എന്നിവയ്ക്ക് എതിരെ സാമൂഹിക മനസ്സ് ഉണർത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗമായി ഇത്തരം സൗജന്യ നിയമസഹായ സെൽ കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.