യുവാക്കളിലൂടെ സമഗ്രമാറ്റം സാധ്യമാക്കും; ചിന്താ ജെറോം
കൊല്ലം: നവകേരള നിർമിതിക്ക് യുവാക്കളെ സജ്ജരാക്കുമെന്നും സാമൂഹികമാറ്റം ശാശ്വതമാകുന്നത് യുവാക്കൾ മാറ്റത്തിന്റെ ബ്രാൻഡ് അംബാസഡർ ആകുമ്പോഴാണ് എന്നും കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം പറഞ്ഞു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്കായി നടത്തിയ ത്രിദിന നേതൃത്വപരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു യുവജന കമ്മീഷൻ അധ്യക്ഷ. ക്യാമ്പിൽ ലഹരി വിരുദ്ധ, സൈബർ കുറ്റകൃത്യങ്ങൾ, പരിസ്ഥിതി, മോട്ടോർ വാഹന നിയമം, സംരംഭകത്വം, തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികൾ ക്ലാസുകൾ നയിച്ചു.