2021 ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിന ത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ബയോഡേറ്റയോടെ അപേക്ഷിക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033
എന്ന വിലാസത്തിൽ തപാൽ മുഖേനയോ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ ഡിസംബർ 31 ന് 5 മണിക്കകം അപേക്ഷിക്കണം. ബന്ധപ്പെടുക – 0471 2308630, 8086987262