കഴിഞ്ഞ 5 വർഷത്തെ യുവജന കമ്മീഷന്റെ സമഗ്രമായ പ്രവർത്തനങ്ങൾ സംക്ഷിപ്ത രൂപത്തിൽ അടയാളപ്പെടുത്തുന്ന യുവജന കമ്മീഷന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ പ്രകാശനം ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ നിർവ്വഹിച്ചു.
യുവജനങ്ങളുടെ സമഗ്രമായ വികാസം ഉറപ്പുവരുത്താനുള്ള വൈവിധ്യമാർന്ന കർമ്മപദ്ധതികളുമായി യുവജനകമ്മിഷൻ മുന്നോട്ട് പോവുകയാണ്. ദുരന്തങ്ങളിലും പുനരുദ്ധാന മൂല്യങ്ങളിലും അടിപതറി വീഴാത്ത ജനാധിപത്യ യുവതയെയാണ് യുവജന കമ്മീഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ട്രാൻസ് സമൂഹത്തിന് കൂടി അർഹമായ പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹിക നിർമ്മാണ പ്രക്രിയയുടെ മുന്നണി പോരാളികളായി നമ്മുടെ ചെറുപ്പത്തെ പരിവർത്തനപ്പെടുത്തുക എന്നതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്റെ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള യാത്രയിൽ ഒപ്പം ചേരാൻ കേരളത്തിലെ മുഴുവൻ യുവതയെയും ആദരവോടെ യുവജന കമ്മീഷൻ ക്ഷണിക്കുന്നു.