യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു

കണ്ണൂർ: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 മാർച്ച് 9 ശനിയാഴ്‌ച പകൽ 9 മുതൽ കണ്ണൂർ പള്ളികുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. “കരിയർ എക്സ്പോ 2024” എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474