ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചെസ്സ്മത്സര മത്സരത്തിൽ തൃശ്ശൂർ പൂച്ചിനിപാടം സ്വദേശിയായ അനൂപ് കെ.ബി ഒന്നാംസ്ഥാനവും കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ജയകൃഷ്ണൻ പി. രണ്ടാം സ്ഥാനവും കണ്ണൂർ പേരാവൂർ സ്വദേശിയായ സോനുമോൻ പി. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് 2025 ജനുവരി 15 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.