ലോകമെമ്പാടുമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം ജീവിതവും ആരോഗ്യവും പണയം വെച്ച് സാമൂഹ്യ സേവനം നടത്തിയ പോരാളികൾക്ക് സംഗീതസാന്ദ്രമായ സ്നേഹാദരവ് അർപ്പിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ. യുവജന കമ്മീഷൻ തയ്യാറാക്കിയ മ്യൂസിക് വീഡിയോ ‘ഉടലുകൊണ്ട് ഒത്തിരി അകലെ നില്ക്കുമ്പോഴും ഉയിരുകൊണ്ടൊരുമിച്ച് പാര്ക്കാം’ ഓൺലൈൻ റിലീസ് ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ നിർവ്വഹിച്ചു. സി പി അബൂബക്കറിന്റെ വരികള്ക്ക് അശോക് നെല്സണ് സംഗീതം നല്കി തൈക്കുടം ബ്രിഡ്ജിന്റെ ഗായകന് ക്രിസ്റ്റിയാണ് ഗാനം ആലപ്പിച്ചിരിക്കുന്നത്.