പാലക്കാട് തേങ്കുറുശ്ശിയിലെ യുവാവിന്റെ കൊലപാതകത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു.തേങ്കുറുശ്ശി മാനാംകുളമ്പ് സ്കൂളിന് സമീപമാണ് സംഭവം. ഇലമന്ദം ആറുമുഖന്റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്.ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി വൈകീട്ട് ഏഴുമണിയോടെയാണ് അനീഷ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. മൂന്ന് മാസം മുമ്പാണ് സ്കൂൾ കാലം തൊട്ട് പ്രണയിച്ച പെൺകുട്ടിയെ അനീഷ് രജിസ്റ്റർ വിവാഹം ചെയ്തത്. കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന് താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ് ഭീഷണിപ്പെടുത്തിയതായും അനീഷിന്റെ സഹോദരൻ പറയുന്നു. ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു.
പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ യുവജന കമ്മീഷൻ ഒപ്പമുണ്ടാകുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.