കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 08.01.2021 ന് രാവിലെ 11 മണി മുതൽ കോട്ടയം ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ വച്ച് അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.