കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് സംഘടിപ്പിച്ച യുവജന ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു. സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നിർവ്വഹിച്ചു. തിരുവനന്തപുരം മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. യുവജന കമ്മീഷൻ ചെയർമാൻ ശ്രീ. എം. ഷാജർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
യുവജന കമ്മീഷൻ അംഗം വി എ വിനീഷ്, വി. വിനിൽ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ ജില്ലാ കോർഡിനേറ്റർ അമൽ പേരൂർക്കട എന്നിവർ സംസാരിച്ചു.