യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരത്തിൽ നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ‘കിഡ്നാപ്’ ഒന്നാം സ്ഥാനവും ശ്രീജു ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പരിണാമം’ രണ്ടാം സ്ഥാനവും എ. വിഷ്ണു സംവിധാനം ചെയ്ത ‘ഭ്രമം’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുവജനങ്ങളെ ശാക്തീകരിക്കുന്ന വിവിധ പ്രമേയങ്ങൾ ഉൾകൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്.
വിജയികൾക്കുള്ള സമ്മാനവിതരണം മാർച്ച് 14 വ്യാഴാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. വിതരണം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കും.