തിരുവനന്തപുരം: യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മീഷൻ ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവർത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/ സോഷ്യൽ വർക്ക് പി.ജി. വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ മാസം പകുതിയോടെ ആരംഭിക്കുന്ന പഠനം
മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിൻ്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കും.
താൽപര്യമുള്ളവർ 2025 ഒക്ടോബർ 25 ന് മുൻപ് യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.
ഗൂഗിൾ ഫോം ലിങ്ക് : ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടുക 0471 2308630

