കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം. കേരള സംസ്ഥാന സർക്കാരിന്റെ ചെറുപ്പക്കാരിലൂടെ ജൈവകർഷക മുന്നേറ്റം എന്ന ആശയത്തെ സാക്ഷാത്കരിക്കുക യാണ് യുവജന കമ്മീഷൻ ഈ മുന്നേറ്റത്തിലൂടെ. ചെറുപ്പക്കാർക്കിടയിൽ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കർഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിലും കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് താല്പര്യം ഉള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ ജനുവരി 24 ന് 5 മണിക്കകം അപേക്ഷിക്കണം.
ബന്ധപ്പെടുക – 0471 2308630