ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ 50 ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റിരച്ചു.

ഒന്നാം സ്ഥാനം,ഹരികൃഷ്ണന്‍ ആര്‍.എസ് (ഗവണ്‍മെന്റ് കോളേജ്, കാര്യവട്ടം)
രണ്ടാം സ്ഥാനം മുഹമ്മദ് സാദിക് (സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,കോഴികോട്)
മൂന്നാ സ്ഥാനംസിദ്ധാര്‍ത്ഥ് എം. ജോയും (ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ്,കേരള യൂണിവേഴ്‌സിറ്റി ) എന്നിവര്‍ കരസ്ഥമാക്കി.

വൈകിട്ട് നടന്ന സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറൊം സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

 

[post_gallery]